മൂർത്തിക്കുന്നുകാർക്ക്​ പട്ടയം നൽകുന്നതിലെ പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ മന്ത്രി

തിരുവനന്തപുരം: കടപ്പാറ മൂർത്തിക്കുന്ന് നിവാസികൾക്ക് ഭൂമിയും പട്ടയവും നൽകുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. 60 സ​െൻറ് ഭൂമി വീതം ആദിവാസികൾക്ക് നൽകാൻ തീരുമാനമെടുത്തിരുന്നു. ഇതിനുപകരം മണ്ണാർക്കാട്ട് 29.34 ഏക്കർ വനം വകുപ്പിന് പകരം നൽകാനും തീരുമാനിച്ചു. വനഭൂമി വനേതര ആവശ്യത്തിന് വിനിയോഗിക്കാൻ കേന്ദ്രാനുമതി വേണം. നടപടികൾ പുരോഗമിെച്ചങ്കിലും ഡി.എഫ്.ഒയുടെ റിപ്പോർട്ടിനെ തുടർന്ന് നിർത്തിെവക്കേണ്ടിവന്നു. ഭൂമിക്കായി ഒാൺലൈൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കെ.ഡി. പ്രസേന​െൻറ സബ്മിഷന് മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.