അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വള്ളിക്കുന്ന് സ്വദേശി മരിച്ചു

വള്ളിക്കുന്ന്: ലോറിയിടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് പരേതനായ ചെലക്കോട്ട് പുള്ളാട്ട് പദ്മനാഭ കുറുപ്പി‍​െൻറ മകൻ കൂത്തിരേഴി വിനോദ് കുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയപാത കൊളപ്പുറത്താണ് അപകടം. ജോലിയാവശ്യാർഥം പോവുകയായിരുന്ന വിനോദ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിനോദ്‌കുമാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: കൂത്തിരേഴി വാസന്തിക ദേവി അമ്മ. ഭാര്യ: ബിന്ദു. മക്കൾ: ശിവപ്രസാദ്, കൃഷ്ണപ്രസാദ്‌, കൃഷ്ണപ്രിയ. സഹോദരങ്ങൾ: ശിവദാസൻ, പങ്കജാക്ഷി, ശിവശങ്കരൻ (ഉണ്ണിക്കുട്ടൻ), സതീദേവി (വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെംബർ), ബിന്ദു. സഞ്ചയനം ഞായറാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.