ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

വേങ്ങര: പറപ്പൂർ പഞ്ചായത്തിൽ മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ നടക്കും. ഒക്ടോബർ, നവംബർ മാസങ്ങളിൽ അക്ഷയ കേന്ദ്രം വഴി കാർഡിനപേക്ഷിച്ചവർക്ക് ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടാകും. ഏഴിന് 1-6 വാർഡുകൾക്കും എട്ടിന് ഏഴ് മുതൽ പന്ത്രണ്ടു വരേയും ഒമ്പതിന് ശേഷിച്ച വാർഡുകളിലേതും നടക്കും. റേഷൻ കാർഡ്, മുപ്പത് രൂപ, അറുപത് വയസ്സിനു മുകളിലുള്ളവർക്ക് വയസ്സു തെളിയിക്കുന്നതിനുള്ള രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്. കാർഡു പതുക്കുന്നതിന് കുടുംബത്തിലെ ഒരാൾ എത്തിയാൽ മതി. ഫോട്ടോ എടുക്കുന്നതിന് കുടുംബത്തിലെ അഞ്ചു പേരും എത്തേണ്ടതാണ്. കാർഡ് ഇതുവരെ പുതുക്കാത്തവർക്ക് അവസരം ഉണ്ടായിരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.