യൂത്ത് കോര്‍ മീറ്റ്

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 'സംഘബോധം തണലേകിയ ഏഴ് പതിറ്റാണ്ട്' പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാരവന്‍ ത്രൈമാസ കാമ്പയിനി​െൻറ ഭാഗമായി സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബക്കര്‍ ചെര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ കളിയാട്ടമുക്ക് അധ്യക്ഷത വഹിച്ചു. പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. വി.പി. സെയ്തലവി എന്ന കുഞ്ഞാപ്പു, ഹനീഫ മൂന്നിയൂര്‍, എം.എ. അസീസ്, എം. സെയ്തലവി, ഉമ്മര്‍കോയ വെളിമുക്ക്, ജാഫര്‍ ചേളാരി, മുനീര്‍ മാസ്റ്റർ, എം.പി. സുഹൈല്‍, ആബിദ് കുന്നത്തുപറമ്പ് എന്നിവര്‍ സംസാരിച്ചു. ലാപ്‌ടോപ് വിതരണം തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ എസ്.സി വിദ്യാർഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. പ്രസിഡൻറ് പനയത്തില്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കാവുങ്ങല്‍ ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഊര്‍പ്പായി സെയ്തലവി, ടി. ആസ്യ, പണ്ടാരത്തില്‍ ചന്ദ്രന്‍, കെ. ഹഫ്‌സ നൗഷാദ്, പി.വി. ഫാത്തിമ, ഒള്ളക്കന്‍ സുഹ്‌റ ശിഹാബ്, കെ.പി. മറിയാമു, എ.സി. ഫൈസല്‍, കെ. സെയ്തലവി, വി.കെ. ഷമീന, കെ. പ്രഭാകരന്‍, പാലക്കാട്ട് ഷബ്‌ന അബുലൈസ്, മിഷ്‌രി ബിന്ദു, ജോളിജോണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.