രണ്ടുപേർക്ക് പരിക്ക് വടക്കഞ്ചേരി: വണ്ടാഴി മോസ്കൊമുക്കിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ കയറി അക്രമം. രണ്ടുപേർക്ക് വെട്ടേറ്റു. ഓഫിസിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററുമായ സക്കീർ (30), വണ്ടാഴി മേഖല സെക്രട്ടറി രാജേഷ് (32) എന്നിവർക്കാണ് വെട്ടേറ്റത്. മേഖല പ്രസിഡൻറ് സുബിൻ (31), വണ്ടാഴി യൂനിറ്റ് സെക്രട്ടറി ഉെബെസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ ഒമ്പതംഗ മുഖംമൂടി സംഘമാണ് ഓഫിസിൽ കയറി വാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി ശംസുദ്ദീെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പി പ്രവർത്തകർ ശനിയാഴ്ച നടത്തിയ ആഹ്ലാദപ്രകടനം വാക്തർക്കത്തിൽ കലാശിച്ചിരുന്നു. ഇതിെൻറ തുടർച്ചയാകാം ഞായറാഴ്ചത്തെ അക്രമമെന്നും പറയുന്നു. പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരെ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ബാലൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ജയപ്രകാശൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. രാജേഷ്, പി. ഗംഗാധരൻ, കെ. രാധാകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.