പൊന്മള യു.പി സ്‌കൂള്‍ നവതി ആഘോഷം സമാപിച്ചു

പൊന്മള: മുട്ടിപ്പാലം ഗവ. യു.പി സ്‌കൂൾ നവതി ആഘോഷ സമാപന സമ്മേളനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊല്‍ക്കത്ത സ്വദേശി ജി.എസ്. ഗുപ്ത സ്‌കൂളിന് സമ്മാനിച്ച ഡിജിറ്റല്‍ ക്ലാസ് ഉദ്ഘാടനവും ദീര്‍ഘകാലം പി.ടി.എ പ്രസിഡൻറായിരുന്ന കെ.പി. മുഹമ്മദ് മൗലവിക്കും സ്‌കൂള്‍ പാചകസഹായി ടി. ആസ്യക്കുമുള്ള ഉപഹാര വിതരണവും മന്ത്രി നിർവഹിച്ചു. സ്‌കൂള്‍ മാഗസിൻ പ്രകാശനം ജില്ല പഞ്ചായത്തംഗം സൈദ് പുല്ലാണിയും വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. റഹ്മാനും നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് മുസ്തഫ വെള്ളുക്കുന്നന്‍, എം.സി. ഉണ്ണികൃഷ്ണൻ, പി. സുരേഷ് കുമാർ, എം.ടി. ഷാജഹാൻ, ടി.എന്‍. ശിവശങ്കരൻ, സജീഷ്, കെ.ജി. ഓമന തുടങ്ങിയവര്‍ സംസാരിച്ചു. അംഗൻവാടി കുട്ടികളുടെ കലാപരിപാടി പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.പി. ഖദീജ സലീം ഉദ്ഘാടനം ചെയ്തു. എം.പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.