തിരൂരങ്ങാടി: വിദ്യാലയജീവിതത്തിെൻറ ജ്വലിക്കുന്ന ഓർമകൾ പുതുക്കി വിദ്യാർഥികൾ 50 വർഷങ്ങൾക്ക് ശേഷം അക്ഷരമുറ്റത്ത് വീണ്ടും ഒത്തുകൂടി. കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂൾ സുവർണ ജൂബിലി ആഘോഷഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമമാണ് ഓർമകളുടെ പെരുന്നാൾ സമ്മാനിച്ചത്. സ്കൂളിലെ പ്രഥമ ബാച്ചിലെ അധ്യാപകരും വിദ്യാർഥികളും സംഗമത്തിനെത്തിയിരുന്നു. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയുമൊക്കെ നടന്ന ക്ലാസ്മുറിക്കുള്ളിലെ അനുഭവങ്ങളും പഴയകാല ഓർമകളും അവർ പരസ്പരം പങ്കുവെച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് പനയത്തിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂളിലെ ആദ്യ പ്രധാനാധ്യാപകൻ പി. അബു മാസ്റ്റർ, പൂർവാധ്യാപകരായ ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടി, കവയിത്രി പി. സുഷമ ബിന്ദു, പി.എം. ഫാത്തിമ, രാജീവൻ, എൻ.എം. ജോസ്, പി.കെ. അശോകൻ, ബീന സക്കറിയ, വിദ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ ഫിറോസ് ബാബു മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ജമീല അബൂബക്കർ, വാർഡ് അംഗം കെ.പി. മറിയുമ്മ, പഞ്ചായത്ത് അംഗം ഹഫ്സ നൗഷാദ്, പി.ടി.എ പ്രസിഡൻറ് വി.ടി. അബ്ദുൽ ബഷീർ, പത്തൂർ അബ്ദുൽ അസീസ്, പത്തൂർ ഇസ്മയിൽ ബാബു, പത്തൂർ അബ്ദുറഷീദ്, എ.പി. അബ്ദുസ്സമദ് മാസ്റ്റർ, മുഷ്താഖ് കൊടിഞ്ഞി, മുനീർ മാസ്റ്റർ, പി.പി. കബീർ, സക്കരിയ്യ ഇല്ലിക്കൽ, കാവുങ്ങൽ ഹനീഫ, മൻസൂർ പത്തൂർ, ഓമന, റാഫി മാസ്റ്റർ, എ.എസ്. സൗമ്യ എന്നിവർ സംസാരിച്ചു. ഇസാൻ മുഹമ്മദും ഹിശാ മെഹ്റിനും ഗാനമാലപിച്ചു. ഓർമ പുതുക്കാൻ പഴയകാല ക്ലാസിെൻറ പുനരാവിഷ്കാരം, ഉപ്പുമാവ് വിതരണം തുടങ്ങിയവയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.