രാഷ്​ട്രീയ സംഘടനകൾ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കണം ^വെൽഫെയർ പാർട്ടി

രാഷ്ട്രീയ സംഘടനകൾ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കണം -വെൽഫെയർ പാർട്ടി വേങ്ങര: ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനകൾ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്ന് കെ.എ. സ്വദ്‌റുദ്ദീൻ. വേങ്ങര ചെനക്കൽ കൾചറൽ സ​െൻററിൽ പാർട്ടി വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തിൽ ക്രിയാത്മക പ്രതിപക്ഷത്തി​െൻറ റോളാണ് വെൽഫെയർ പാർട്ടി കൈകാര്യം ചെയ്യുന്നതെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സെയ്തലവി കാട്ടേരി അധ്യക്ഷത വഹിച്ചു. പാർട്ടി തെരഞ്ഞെടുപ്പ് ചുമതലയുള്ള നൗഷാദ് പറളി, കോയ പാലാഴി, ജാബിർ എടരിക്കോട്, ഹംസ വെന്നിയൂർ എന്നിവർ സംസാരിച്ചു. ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും പി.കെ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ: കെ.എം. അബ്ദുൽ ഹമീദ് മാസ്റ്റർ (പ്രസി.), കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, വഹീദ ജാസ്മിൻ (വൈസ് പ്രസി.), പി.കെ. അബ്ദുൽ ജലീൽ (സെക്ര.), ഫൈസൽ ചേറൂർ, ഷഹീദ ടീച്ചർ (അസി. സെക്ര.), എം. മുഹമ്മദ്‌ കുട്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.