വള്ളിക്കുന്ന്: 'വൈദ്യുതി നിയമം 2003' ഭേദഗതി ചെയ്ത് രാജ്യത്തെ വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിെൻറ നേതൃത്വത്തിൽ തേഞ്ഞിപ്പലം കോഹിനൂറിൽ ജനസഭ നടത്തി. പിന്നാക്ക ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ പ്രസിഡൻറ് വി. സ്റ്റാലിൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം എം. വിജയൻ, വി.പി. സദാനന്ദൻ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം എ. പ്രേമൻ, ടി.പി.എം. ബഷീർ, കെ. മധുസൂദനൻ വിഷയം അവതരിപ്പിച്ചു. പി. പരമേശ്വരൻ, വി. അനിൽ കുമാർ, ടി. ഉദയ ധർമൻ എന്നിവർ സംസാരിച്ചു. ഫോട്ടോ. വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോഹിനൂറിൽ നടത്തിയ ജനസഭ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.