അബ്​ദുറഹ്മാെൻറ മത്സ്യകൃഷിക്ക് നൂറുമേനി; വിളവെടുപ്പ് ആഘോഷമാക്കി നാട്ടുകാർ

തിരൂരങ്ങാടി: പാറക്കുളത്തിലെ മത്സ്യകൃഷിയിൽ നൂറുമേനി വിളയിച്ച തി​െൻറ സന്തോഷത്തിലാണ് പെരുവള്ളൂർ പഞ്ചായത്ത് പുകയൂർ ചെനക്കൽകണ്ടിയിലെ കാടേങ്ങൽ അബ്ദുറഹ്മാൻ. ഇരുനൂറോളം മീറ്റർ ചുറ്റളവിലുള്ള പാറക്കുളത്തിലാണ് അബ്ദുറഹ്മാ​െൻറ മത്സ്യകൃഷി. നാടൻവാള മുതൽ ചൈന പിരാന വരെയുള്ള നിരവധി ഇനം മത്സ്യങ്ങളാണ് വിളവെടുപ്പിൽ ലഭിച്ചത്. ചൈനപിരാന, രോഘു, മൃഗാല, സൈഫനാസ്, കട്‌ല, നാടൻവാള തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുത്തത്. പുതിയ ഇനം മത്സ്യമായ ചൈന പിരാനയുടെ 1000ത്തോളം കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിച്ചിരുന്നു. വിളവെടുപ്പിൽ ലഭിച്ച മത്സ്യങ്ങൾക്ക് രണ്ടു മുതൽ ആറ് കിലോഗ്രാം വരെ തൂക്കം വരും. കുറച്ചുമാത്രം വിപണിയിലെത്തിച്ച് പകുതിയിലേറെയും പ്രദേശവാസികൾക്ക് നൽകലാണ് പതിവ്. വിളവെടുപ്പ് ചടങ്ങിൽ കാവുങ്ങൽ ഇസ്മായിൽ, സിദ്ദീഖ് കൈതകത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ : പെരുവള്ളൂർ പുകയൂർ ആവനാഴിയിലെ കാടേങ്ങൽ അബ്ദുറഹ്മാ​െൻറ മത്സ്യകൃഷി വിളവെടുപ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.