ഉദ്​ഘാടനത്തിന്​ മു​േമ്പ വേദിയും സദസ്സുമൊഴിഞ്ഞു

മലപ്പുറം: ചുവപ്പുസേന മാർച്ചിന് ശേഷം സി.പി.െഎ സമാപന സമ്മേളന ഉദ്ഘാടനമായപ്പോഴേക്കും േവദി വിട്ട് നേതാക്കളും സദസ്സിൽനിന്ന് റെഡ് വളൻറിയർമാരും ഒഴിഞ്ഞു. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് വേദിയിലുണ്ടായിരുന്ന നേതാക്കളിൽ ഭൂരിപക്ഷവും പോയി. അധ്യക്ഷപ്രസംഗം കഴിഞ്ഞ് സുധാകർ റെഡ്ഢി പ്രസംഗം തുടങ്ങിയതോടെ വേദിയുടെ പിൻനിരയിലുണ്ടായിരുന്ന കസേരകളെല്ലാം കാലിയായി. അൽപം കഴിഞ്ഞതോടെ മുൻനിരയിലുള്ള കസേരകളിൽനിന്ന് നേതാക്കളും എഴുന്നേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.