ത്രിപുരയിലെ വിജയം പാവങ്ങള്‍ക്കിടയിലെ സ്വീകാര്യത ^കുമ്മനം

ത്രിപുരയിലെ വിജയം പാവങ്ങള്‍ക്കിടയിലെ സ്വീകാര്യത -കുമ്മനം മലമ്പുഴ: ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്രവിജയം തെളിയിക്കുന്നത് പാര്‍ട്ടിക്ക് പാവങ്ങള്‍ക്കിടയിലെ സ്വീകാര്യതയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒ.ബി.സി മോര്‍ച്ച സംസ്ഥാന നേതൃ ശിൽപശാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ സി.പി.എം വോട്ടും ബി.ജെ.പിക്ക് കിട്ടി. ത്രിപുരയിലും കേരളത്തിലുമെല്ലാം സി.പി.എമ്മും സി.പി.ഐയും മൂലധനശക്തികളുടെ പാര്‍ട്ടികളായി. കോണ്‍ഗ്രസും പാവങ്ങളുടെ കൂടെ നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കളുടെ സ്വത്തിന് കണക്കില്ല. അവരുടെ മക്കള്‍ സുഖലോലുപരാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ഒ.ബി.സി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ് കുമാര്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജയ് നെല്ലിക്കോട്, ആര്‍.എസ് മണിയന്‍, സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍, ജില്ല പ്രസിഡൻറ് എ.കെ. ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സി. സുരേഷ്, അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.