ചികിത്സ തേടിയെത്തിയ അറബി, ചികിത്സാലയം ഉൽഘാടനം ചെയ്തു മടങ്ങി. പരപ്പനങ്ങാടി: ഒമാനിൽ നിന്നും ഭാര്യയോടപ്പം പരപ്പനങ്ങാടി യിൽ ചികിത്സ തേടിയെത്തിയ അറബി പൗരൻ പരപ്പനങ്ങാടി യിൽ പുതിയ ചികിത്സാ കേന്ദ്രം ഉൽഘാടനം ചെയ്തു നാടിന്റ ശ്രദ്ധ പിടിച്ചുപറ്റി'. പരപ്പനങ്ങാടി നഹാസ് ആശുപത്രി ഐ വി എഫ് ചികിത്സ കേന്ദ്രത്തിൽ ഡോ: റജീന മുനീറിന്റെ മേൽനോട്ടത്തിൽ ദിവസങ്ങളോളമായി ഭാര്യ യോടപ്പം ചികിത്സ തുടരുന്ന ഒമാൻ സ്വദേശി ഹമൂദ് അൽ ഹാമ്റി യാണ് നാടിന്റെ ഹീറോയി നായത്. നഹാസ് ആശുപത്രിയുടെ അടുത്തായി അഞ്ചപ്പുര യിൽ വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ച സി എ മെഡിക്കൽ സ് ആന്റ് ക്ലിനിക്ക് ന്റെ ഉൽഘാടന വേദിയിലാണ് അറബിയുടെ അരങ്ങേറ്റമുണ്ടായത്. തന്നെ ചികിത്സിക്കുന്ന സോക്ടർ റജീനയോടപ്പം ഉൽഘാടന വേദിയിലെത്തിയ അറബി യുവാവ് നാട്ടുകാരുടെ നിർബനധത്തെ തുടർന്ന് ഡോകർ റജീനയോടപ്പം ഉൽഘാടന നാട മുറിക്കാൻ സന്നദ്ധനാവുകയായിരുന്നു. പരപ്പനങ്ങാടിക്കാർ നൽകിയ ഊഷ്മള സ്നേഹത്തിനും സേവന പരിചരണത്തിനും ഓമന്റെ ഹൂദയം നിറഞ നന്ദിയറിക്കുന്നതായും നാട്ടിലെത്തിയ യുടൻ തന്റെ തൊഴിലാളികളായ മലയാളികളോട് ഈ സന്തോഷ മുഹൂർത്തം പങ്കുവെക്കുമെന്നും ഹമൂദ് ' മാധ്യമ' ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.