അനുശോചിച്ചു

കുഴൽമന്ദം: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറും ഡി.സി.സി മെംബറുമായ കെ.സി. വില്വാദ്രിയുടെ നിര്യാണത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം . ജില്ല പ്രസിഡൻറ് സി. പ്രേംനവാസ് അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, പി.വി. പഞ്ചാലി, വി. രാജൻ, സി. കൃഷ്ണൻകുട്ടി, മണി, കെ.കെ. ചന്ദ്രൻ, സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. വടവന്നൂർ കുമ്മാട്ടി ഉത്സവം ആഘോഷിച്ചു വടവന്നൂർ: വടവന്നൂർ കുമ്മാട്ടി ഉത്സവം ആഘോഷിച്ചു. രണ്ടു വർഷത്തിൽ ഒരു തവണ വടവന്നൂർ ദേശവാസികൾ ആഘോഷിക്കുന്ന കുമ്മാട്ടി ഉത്സവത്തിൽ വിവിധ സമുദായങ്ങളുടെയും നായർ സമുദായങ്ങളും എഴുന്നള്ളത്തോടുകൂടിയാണ് കുമ്മാട്ടി ആഘോഷിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി നടക്കുന്ന കുമ്മാട്ടി ഉത്സവത്തിൽ എഴാം കുമ്മാട്ടി ദിവസമാണ് വിവിധ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് കുമ്മാട്ടി എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്തുകൾ വടവന്നൂർ പട്ടതലച്ചിയിലെത്തി അതാതു ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ സമാപിച്ചു. അങ്കണവാടി കെട്ടിടം തുറന്നു ആലത്തൂർ: ജില്ല പഞ്ചായത്ത് ഫണ്ടിൽ നിർമിച്ച ആലത്തൂർ ഗ്രാമപഞ്ചായത്തിലെ തെക്കുംപുറം അംഗൻവാടി കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ദിലീപ് വർമ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗൻവാടിക്ക് സ്ഥലം നൽകിയവരെ ജില്ല പഞ്ചായത്തംഗം വി. മീനാകുമാരി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി, പഞ്ചായത്തംഗങ്ങളായ എം.എ. നാസർ, പി.വി. കൃഷ്ണൻ, പി. വിജയൻ, സി.ഡി.പി.ഒ ഷീലാവതി, സൂപ്പർ വൈസർ ജയജ്യോതി എന്നിവർ സംസാരിച്ചു. വാർഡംഗം ആർ. സുരേഷ് കുമാർ സ്വാഗതവും അംഗൻവാടി വർക്കർ ദേവു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.