വിട പറഞ്ഞത് ജനപക്ഷ രാഷ്​ട്രീയത്തിലെ സൗമ്യ സാന്നിധ്യം

പാലക്കാട്: തൊഴിലാളി നേതാവിൽനിന്ന് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായി മാറിയ തെന്നിലാപുരം രാധാകൃഷ്ണ​െൻറ വിയോഗം ജനപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടം. കൊടിയുടെ നിറം നോക്കി പ്രതികരിക്കുന്ന നേതാക്കളിൽനിന്ന് വിഭിന്നനായിരുന്നു ഈ ജനകീയ നേതാവ്. എളിമയായ പെരുമാറ്റത്തിലൂടെയും സത്യസന്ധമായ പ്രവർത്തനങ്ങളിലൂടേയും പ്രവർത്തകരുടെ ഉള്ളിൽ ഇടംപിടിച്ച തെന്നിലാപുരത്തെ അവസാനനോക്ക് കാണാൻ നിരവധി പേരാണ് അയ്യപുരം ശാസ്താപുരത്തെ വീടായ മൈത്രത്തിലെത്തിയത്. പ്രാസംഗികനെന്ന നിലയിലും ഏറെ കഴിവുതെളിയിച്ചിരുന്നു. മുൻമന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ്, എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, പി. ഉണ്ണി, കെ.വി. വിജയദാസ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, മുൻ സംസ്ഥാന പ്രസിഡൻറ് കൂട്ടിൽ മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി റസാഖ് പാലേരി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം അബ്ദുൽ ഹകീം നദ്‌വി, പ്ലാച്ചിമട സംരക്ഷണ സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡൻറ് സുകുമാരൻ മാസ്റ്റർ, എഫ്.ഐ.ടി.യു സംസ്‌ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.എൻ. കണ്ടമുത്തൻ, കെ.വി. രാമകൃഷ്ണൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, കോൺഗ്രസ് നേതാവ് എ. മണികണ്ഠൻ, ആർ.എസ്.പി ജില്ല സെക്രട്ടറി ചന്ദ്രൻ, സി.എം.പി ജില്ല സെക്രട്ടറി മുരളി താരേക്കാട്, മുൻ എം.എൽ.എ ടി.കെ. നൗഷാദ്, സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ദേശീയ സെക്രേട്ടറിയറ്റ് അംഗം എസ്. ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് സഫീർ ഷാ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, മദ്യനിരോധന സമിതി ഭാരവാഹി എ.കെ. സുൽത്താൻ, എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. ജയഗോപാൽ എന്നിവർ അന്ത്യമോപചാരമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.