പകൽ മുഴുവൻ ഉയർന്ന താപനില; ഫെബ്രുവരി അവസാനം തന്നെ 40 ഡിഗ്രി

പാലക്കാട്: മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പകലിൽ ഉയർന്ന താപനില കൂടുതൽ സമയം നിലനിൽക്കുന്നതായി ശാസ്ത്രജ്ഞർ. ഉയർന്ന താപനില സാധാരണ മിനിറ്റുകൾ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ, ഈ വേനൽക്കാലത്ത് കൂടുതൽ മണിക്കൂർ ഉയർന്ന താപനില നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും കടുത്ത വരൾച്ചക്കും കാരണമാകും. പതിവിന് വിപരീതമായി ഇത്തവണ ഫെബ്രുവരി അവസാനം മുണ്ടൂർ ഐ.ആർ.ടി.സിയിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. സാധാരണ മാർച്ചിലാണ് ചൂട് 40 ഡിഗ്രിയിലെത്തുക. അന്തരീക്ഷത്തിലെയും മണ്ണിലെയും ഈർപ്പത്തി‍​െൻറ അളവ് കുറഞ്ഞതാണ് ഉയർന്ന താപനില കൂടുതൽ സമയം നിലനിൽക്കാൻ കാരണം. പകൽ താപനില ഉയരുന്നതിന് ആനുപാതികമായി രാത്രി തണുപ്പ് വർധിക്കുമെന്ന് മുണ്ടൂർ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സ​െൻറർ (ഐ.ആർ.ടി.സി) പ്രോജക്ട് കോഒാഡിനേറ്റർ ഡോ. ബി.എം. മുസ്തഫ പറയുന്നു. തെക്കൻ േകരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ ഇത്തവണ താപനില വർധിക്കും. 2016ൽ രേഖപ്പെടുത്തിയ 37.5 ഡിഗ്രിയാണ് സമീപവർഷങ്ങളിൽ ഫെബ്രുവരിയിലെ ഉയർന്ന താപനില. 40 ഡിഗ്രി രേഖപ്പെടുത്തിയ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ തന്നെ താപനില 36 ഡിഗ്രിക്ക് മുകളിലാണ്. കാട്ടുതീയാണ് ഈർപ്പം കുറയാനുള്ള കാരണം. വേനൽമഴ ഏപ്രിൽ പകുതിയോടെ ഉണ്ടാകുമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.