പാലക്കാട്: നാഷനല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എൻ.എസ്.ടി.എ) സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിലായി താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. മൂന്നിന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എൻ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ശ്രീഷു, ചേനോത്ത് ഭാസ്‌കരന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.