മധുവി​െൻറ കൊലപാതകം: പൊലീസ് പങ്ക് അന്വേഷിക്കണം ^യൂത്ത് ലീഗ്

മധുവി​െൻറ കൊലപാതകം: പൊലീസ് പങ്ക് അന്വേഷിക്കണം -യൂത്ത് ലീഗ് മണ്ണാർക്കാട്: മധുവി​െൻറ കൊലപാതകത്തിൽ പൊലീസി​െൻറ പങ്ക് അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ. ചിണ്ടക്കി ഊരിൽ മധുവി​െൻറ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ദുരൂഹതയുണ്ട്. കൊലപാതകത്തിന് ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കണം. പൊലീസിനെ സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും ഏജൻസിക്ക് അനേഷണം കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്‌, ട്രഷറർ എം.എ. സമദ്, സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, വൈസ് പ്രസിഡൻറ് ഫൈസൽ ബാഫഖി തങ്ങൾ, സെക്രട്ടറി പി.പി. അൻവർ സാദത്ത്, ജില്ല പ്രസിഡൻറ് സി.എ. സാജിദ്, ജനറൽ സെക്രട്ടറി ഗഫൂർ കൊൽക്കളത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.