മഞ്ചേരി: കോട്ടക്കൽ പൂക്കിപ്പറമ്പിൽ 44 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടക്കേസിൽ ഡ്രൈവർക്കെതിരായ കീഴ്കോടതി ശിക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ശരിവെച്ചു. ഡ്രൈവർ രാമനാട്ടുകര പായപ്പാട് ഷീബ നിലയത്തിൽ സുധീർ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ശിക്ഷ ശരിവെച്ചത്. സുധീറിനെതിരെ വിവിധ വകുപ്പുകളിൽ നാലുവർഷം കഠിന തടവാണ് തിരൂർ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഗുരുവായൂരിൽ നിന്ന് തലേശ്ശരിയിലേക്ക് പോവുകയായിരുന്ന 'പ്രണവം' ബസ് 2001 മാർച്ച് 11നാണ് കോട്ടക്കൽ പൂക്കിപ്പറമ്പിൽ റോഡിൽ മറിഞ്ഞ ശേഷം കത്തി 44 യാത്രക്കാർ മരിച്ചത്. ബസ് അമിത വേഗത്തിലും അശ്രദ്ധയോടെയുമാണ് ഒാടിച്ചതെന്നും ഇത് അപകടത്തിന് കാരണമായെന്നുമാണ് പരാതി. വിചാരണ കോടതി നൽകിയ ശിക്ഷ അപര്യാപ്തമായതിനാൽ ശിക്ഷ ഉയർത്താൻ പ്രോസിക്യൂഷൻ ഹൈകോടതിയിൽ നൽകിയ ഹരജി നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.