നന്മ പ്രവാസി മഞ്ഞച്ചോല രണ്ടാം വാർഷികം ശനിയാഴ്​ച

കൽപകഞ്ചേരി: മഞ്ഞച്ചോലയിൽ പ്രവർത്തിച്ചുവരുന്ന നന്മ പ്രവാസി സന്നദ്ധസംഘടനയുടെ രണ്ടാം വാർഷികം ശനിയാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞച്ചോല ജി.എം.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ തദ്ദേശസ്വയം ഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവത്കരണം, ആദ്യകാല പ്രവാസികളെ ആദരിക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വാർഷികാഘോഷത്തി​െൻറ ഭാഗമായി നടക്കും. അധികൃതർ അവഗണിച്ച തകർന്ന സ്ലാബ് പുനർനിർമിച്ച് സൗഹൃദ കൂട്ടായ്മ കൽപകഞ്ചേരി: വൈലത്തൂർ ടൗണിൽ അഴുക്കുചാലിന് മുകളിൽ സ്ഥാപിച്ച, അധികൃതർ അവഗണിച്ച തകർന്ന സ്ലാബ് പുതുക്കി പണിത് നാട്ടുകാർ. തകർന്ന സ്ലാബ് കാരണം കാൽനട യാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവായതോടെയാണ് പരിഹാരവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. മസ്ജിദ് ഫലാഹി​െൻറ പ്രവേശന വഴിക്കരികിലുള്ള സ്ലാബി​െൻറ നിർമാണത്തിനുപയോഗിച്ചിരുന്ന കോൺക്രീറ്റ് തകർന്നുവീണ് ഇരുമ്പ് കമ്പി പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു. നടപ്പാതയിലൂടെ നടക്കുന്നതിനിടക്ക് അപകടാവസ്ഥയിലായ സ്ലാബിനുള്ളിലെ കമ്പിക്കിടയിൽ കാൽ കുടുങ്ങിയും അഴുക്കുചാലിലേക്ക് വീണും യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവം പതിവായിരുന്നു. ഇതൊഴിവാക്കാനുള്ള മാർഗവുമായാണ് സമീപത്തെ വ്യാപാരി മുൻകൈയെടുത്ത് സൗഹൃദ കൂട്ടായ്മയിൽ സ്ലാബ് നിർമിച്ചുനൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.