മലപ്പുറം: കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ എടരിക്കോട് ഗവ. യു.പി സ്കൂൾ ക്ലാരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് പതാക ഉയർത്തലിന് ശേഷം ജില്ല കൗൺസിൽ ചേരും. ശനിയാഴ്ച രാവിലെ 10.30ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.ഡി.ഇ സി.ഐ. വത്സല മുഖ്യപ്രഭാഷണം നിർവഹിക്കും. 11.30ന് പ്രതിനിധി സമ്മേളനം, 2.30ന് ജില്ല കൗൺസിൽ രൂപവത്കരണം, മൂന്നിന് യാത്രയയപ്പ് സമ്മേളനം, നാലിന് സമാപന സമ്മേളനം എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ എ.പി. രമേശൻ, കെ. മുഹമ്മദ് സാലിം, വി. നാരായണൻ, കെ.പി. ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.