പഞ്ചാബ്​ നാഷനൽ ബാങ്കിൽ നടന്ന വായ്​പ തട്ടിപ്പ്​: സമഗ്ര അന്വേഷണം നടത്തണം ^കെ.പി.എ. മജീദ്​

പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന വായ്പ തട്ടിപ്പ്: സമഗ്ര അന്വേഷണം നടത്തണം -കെ.പി.എ. മജീദ് മലപ്പുറം: പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന വായ്പ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി മലപ്പുറം പഞ്ചാബ് നാഷനൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. കെ.കെ. നഹ മുഖ്യപ്രഭാഷണം നടത്തി. പി.പി. ഇബ്രാഹിം, പി.കെ. അബ്ദുറഹ്മാൻ, യു. കുഞ്ഞുമുഹമ്മദ്, കെ. മുഹമ്മദ്കുട്ടി, ഇ. അബ്ദുഹാജി, കെ.വി. ബീരാൻ എന്നിവർ സംസാരിച്ചു. എം.എം. യൂസുഫ്, പി. ബഷീർ, പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ, സലാം കറുമണിയിൽ, ഏലാമ്പ്ര ബാപ്പുട്ടി, അരീക്കത്ത് മുഹമ്മദ്, കെ. കുഞ്ഞുട്ടി, സി.എം. പുരുഷോത്തമൻ, ഹൈദ്രോസ് ഹാജി, ഇ. പോക്കർ ഹാജി, കെ.പി. അബ്ദുന്നാസർ, സി.കെ. മുഹമ്മദാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.