പെൻഷൻകാർ പ്രതിഷേധ സംഗമം നടത്തി

തിരൂർ: ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുക, കേന്ദ്രസർക്കാർ അനുവദിച്ച രണ്ട് ഗഡു ക്ഷേമാശ്വാസം അനുവദിക്കുക, പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി തിരൂർ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒ.കെ.എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. എ. ദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. പുരുഷോത്തമൻ, എൻ.സി. വിജയൻ, അബ്ദുൽഖാദർ, പി.കെ. ശേഖരൻ, ജെ. സരസ്വതി, എ. ഗോപാലകൃഷ്ണൻ, എൻ. നടരാജൻ എന്നിവർ സംസാരിച്ചു. ചന്ദ്രമതി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.