പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തു. മണലി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അപവാദം പ്രചരിപ്പിച്ച് ജീവിതം തകർക്കുമെന്ന് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അതോടൊപ്പം, ഇൻസ്പെക്ടറുടെ ഭാര്യയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.