ശാന്തപുരം: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ ബുധനാഴ്ച നടക്കുന്ന ഹജ്ജ് ക്യാമ്പിന് ഒരുക്കം പൂര്‍ത്തിയായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി വരുന്ന ഹാജിമാരെ സ്വീകരിക്കാന്‍ ഭക്ഷണമടക്കം വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖുറഹ്മാന്‍ മൂഴിക്കല്‍, സി.എച്ച്. ബഷീര്‍, എം.സി. നസീര്‍ എന്നിവര്‍ പങ്കെടുക്കും. ഐ.പി.എച്ച് പുറത്തിറക്കുന്ന ഹജ്ജ്, ഹജ്ജ് ചര്യ ചരിത്രം ചൈതന്യം എന്നീ പുസ്തകങ്ങള്‍ ഹജ്ജ് ക്യാമ്പില്‍ പ്രകാശനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745167609, 0483 2735127 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പ് https://www.facebook.com/jihmalappuram/ എന്ന ലിങ്കില്‍ തത്സമയം കാണാം. സംഘാടകസമിതി യോഗത്തില്‍ സി.എച്ച്. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് ജഹാന്‍, ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍, മുസ്തഫ ഹുസൈന്‍, ഹബീബ് ജഹാന്‍, മീരാന്‍ അലി, എം. ഉമ്മര്‍, വി.പി. ശരീഫ്, എം.ടി. കുഞ്ഞലവി, എം.ഇ. ശുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.