േതഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ പഠന-ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ആരാധനാപാത്രമായ ഫുട്‌ബാള്‍ താരം പരാജയപ്പെടുമ്പോള്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്താന്‍ തോന്നുന്ന തരത്തിലുള്ള വികാരം ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തില്‍ മൂല്യബോധം വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഗവേഷണ കേന്ദ്രത്തിെൻറ ഉപഹാരം ആര്‍.എസ്. പണിക്കര്‍ സമ്മാനിച്ചു. എം.വി. സക്കറിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. പി. പ്രേമരാജന്‍, സര്‍വകലാശാല കാമ്പസ് ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഒ. ലബീല, പ്രധാനാധ്യാപകൻ വി. ബാലന്‍, കെ.പി. പ്രമോദ്കുമാര്‍, എം. നാരായണന്‍ നായര്‍, വി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.