ലഹരിവിരുദ്ധ ദിനാചരണം

തിരൂരങ്ങാടി: ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കുണ്ടൂർ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ആർട്സ് അൻഡ് സയൻസ് കോളജ് സൈക്കോളജി വിഭാഗം വിദ്യാർഥികൾ തെരുവുനാടകം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. ഇബ്രാഹിം ലഹരി വിരുദ്ധ സന്ദേശം കൈമാറി. തുടർന്ന് വിദ്യാർഥികളുടെ തെരുവുനാടകം അരങ്ങേറി. സൈക്കോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാർ ചടങ്ങിന് നന്ദി പറഞ്ഞു. തിരൂരങ്ങാടി: വെളിമുക്കിലെ വി.ജെ പള്ളി എ.എം.യു.പി സ്കൂൾ ഹെൽത്ത് ക്ലബ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ ക്ലാസെടുത്തു. ക്ലബ് ലീഡർ ഫാത്തിമ ഹിബ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. പ്രധാനാധ്യാപകൻ കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.വി. ഹമീദ് മാസ്റ്റർ സ്വാഗതവും പി. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.