തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ യു.ജി കോളജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയാം. വാഴ്‌സിറ്റിക്ക് കീഴിലെ ഫാത്തിമ സഹ്‌റ വനിത കോളജ്, മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലേക്ക് നടന്ന പ്രവേശന പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. കേരളത്തിലെ 24 സ്ഥാപനങ്ങളിലായി 888 സീറ്റുകളിലേക്കാണ് ഒന്നാം അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചത്. അലോട്ട്മെൻറ് ലഭിച്ച വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഈ മാസം 30നകം പ്രവേശനം ഉറപ്പുവരുത്തണം. ജൂലൈ നാലിന് ക്ലാസുകളാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.