മഞ്ചേരി: ജന്മി-കുടിയാൻ വിഷയത്തിൽ നിർണായക കാൽവെപ്പ് നടത്തിയ കോൺഗ്രസിെൻറ മഞ്ചേരി സമ്മേളനം നൂറാം വർഷത്തോടടുക്കുേമ്പാൾ വരവേൽക്കാൻ വിവിധ പദ്ധതികളുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ടൗണിനു സമീപത്തെ പാളയപ്പറമ്പ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ ആനിബസൻറും മഞ്ചേരി രാമയ്യരുമടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. 1920 ഏപ്രിൽ 28, 29 തീയതികളിലായിരുന്നു സമ്മേളനം. ഒരു വർഷത്തെ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് പദ്ധതി. ചരിത്രത്തിെൻറ തനിയാവർത്തനമായി അന്നത്തെ സമ്മേളന വേദിയായ പാളയപറമ്പിൽ 2019 ഏപ്രിൽ 28, 29 തീയതികളിൽ ഒാർമസമ്മേളനം നടത്തും. ജൂൺ 23ന് സമ്മേളന പ്രഖ്യാപനം നടന്നു. ജൂലൈ അഞ്ചിന് മഞ്ചേരി രാമയ്യരുടെ ജന്മദിനത്തിൽ മഞ്ചേരിയുടെ മതേതര മനസ്സ് വിഷയത്തിൽ ചർച്ച നടത്തും. ഓഗസ്റ്റ് 17ന് നേതാജി ജയന്തിയിൽ യുവജന സദസ്സ്, സെപ്റ്റംബർ 20ന് ഗുരുദേവെൻറയും ആനിബസൻറിെൻറയും സമാധിദിനത്തിൽ ഗുരുവന്ദനം, ആനി ബസൻറിന് ആദരം, ഒക്ടോബർ ഒന്നിന് ലോക വയോജന വയോധികർക്ക് ആദരം, കേരളപ്പിറവി ദിനത്തിൽ ആറു വില്ലേജുകളിൽ മേരാ ഭാരത് മഹാൻ, ഡിസംബർ ആറിന് ഡോ. അംബേദ്കറുടെ ചരമദിനത്തിൽ ഭരണഘടന സംരക്ഷണാചരണം, 2019 ജനുവരി ഒന്നിന് ആഗോള കുടുംബ ദിനത്തിൽ മൺമറഞ്ഞ നേതാക്കളെ അനുസ്മരിക്കുന്ന വഴിവിളക്ക്, ഫെബ്രുവരി 14ന് പാർലമെൻറ് ദിനത്തിൽ ജനപ്രതിനിധി സഭ, മാർച്ച് 12ന് ദണ്ഡിയാത്രാരംഭ ദിനത്തിൽ പതാകദിനം തുടങ്ങിയ പരിപാടികളും നടക്കും. 2019 മേയ് 10ന് രാജീവ് ഗാന്ധിയുടെ മഞ്ചേരി സന്ദർശന സ്മൃതിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തയാറാക്കുന്ന ചരിത്ര പുസ്തകത്തിെൻറ പ്രകാശനവും നടത്തും. മണ്ണിൽ പണിയെടുക്കുന്നവർക്കാണ് മണ്ണിെൻറ അവകാശമെന്ന പ്രമേയം കോൺഗ്രസിെൻറ ഈ സമ്മേളനത്തിലാണ് വരുന്നത്. 1921ൽ മലബാർ കലാപത്തിൽ കർഷകരും കുടിയാന്മാരുമടക്കം അണിനിരന്നതിനുള്ള ഊർജം ഈ സമ്മേളനത്തിൽനിന്നാണ് ലഭിച്ചതെന്ന് ദേശീയ നിർവാഹക സമിതി അംഗവും മഞ്ചേരി എൻ.എസ്.എസ് കോളജ് ചരിത്രവിഭാഗം അധ്യാപികയുമായ ഡോ. എം. ഹരിപ്രിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.