രക്തം ദാനം ചെയ്തു

പാലക്കാട്: തമിഴ്നടൻ വിജയുടെ ജന്മദിനമായ വെള്ളിയാഴ്ച ഒാൾ കേരള വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജില്ല ആശുപത്രിയിൽ രക്തദാനം നടത്തി. മിഷൻ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് നോട്ട് ബുക്കുകളും ജില്ല ആശുപത്രിക്ക് ബെഡ് ഷീറ്റും വിതരണം ചെയ്തു. ഫാർമേഴ്സ് ക്ലബ് ഉദ്ഘാടനം മുതലമട: പറയമ്പള്ളം നന്മ ഫാർമേഴ്സ് ക്ലബി‍​െൻറ ഉദ്ഘാടനം നബാഡ് ഡി.ഡി.എം രമേഷ് വേണുഗോപാൽ നിർവഹിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡൻറ് കെ. ബേബിസുധ അധ്യക്ഷത വഹച്ചു. എസ്.ബി.ഐ മുതലമട ബ്രാഞ്ച് മാനേജർ മോഹൻദാസ്, കൃഷി അസി. ലൈല, ആർ. അരവിന്ദാക്ഷൻ, സുരേഷ്, കോമളം, നാരായണൻ, പി. ഗിരിദാസ്, കെ. സുരേഷ് ബാബു, പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.