ഫേസ്ബുക്ക് സൗഹൃദം: യുവാവിന് നഷ്​ടമായത് 94,500 രൂപ

മങ്കട: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ പരിചയപ്പെട്ട അമേരിക്കന്‍ വനിത 94,500 രൂപ തട്ടിയെടുത്തതായി പരാതി. കാച്ചിനിക്കാട് സ്വദേശി ഇതു സംബന്ധിച്ച് മങ്കട പൊലീസില്‍ പരാതി നല്‍കി. അമേരിക്കയിലെ ലസ്ബര്‍ഗ് സ്വദേശിനിയായ മിസ് സിനബ്രൈന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലുള്ള വനിതയാണ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും അത് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കയാണെന്നും വിട്ടു കിട്ടാന്‍ 24,500 രൂപ വേണമെന്നും ആവശ്യപ്പെട്ടത്. യുവാവ് പണം അയച്ചു കൊടുത്തു. എന്നാല്‍ ദിവസങ്ങള്‍ക്കകം വീണ്ടും കസ്റ്റംസില്‍ നിന്നാണെന്ന് പറഞ്ഞ് ആണ്‍ ശബ്ദത്തില്‍ വിളിക്കുകയും 70,000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുകയും അടച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും 'കസ്റ്റംസി'ല്‍ നിന്ന് വിളി വന്നു. ഗിഫ്റ്റ് പാര്‍സലില്‍ ലക്ഷക്കണക്കിന് ഡോളറി​െൻറ വസ്തുക്കളാണുള്ളതെന്നും അതിനാല്‍ 1,35,000 രൂപ കൂടി ഉടനെ അടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഇതേ തുടര്‍ന്നാണ് യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കിയത്. മങ്കട ഗ്രേഡ് എസ്.ഐ അബ്ദുല്‍ അസീസ് കരിഞ്ചാപാടിയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.