വാളയാർ: കാറിൽ കടത്തിയ രണ്ട് കിലോ ചന്ദനത്തടിയുമായി മൂന്നുപേരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനെടം സ്വദേശി അനസ് അബ്ദുല്ല (25), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് ഹാരിസ് (24), വീരമംഗലത്ത് ഷാജഹാൻ (23) എന്നിവരെയാണ് ദേശീയപാതയിൽ വാഹന പരിശോധനക്കിടെ അറസ്റ്റ് ചെയ്തത്. ഇവർക്കിടയിലുള്ള ഇടനിലക്കാരെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എ.പി.ഒമാരായ കമൽദാസ്, പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് ചന്ദനം പിടികൂടിയത്. പിടികൂടിയ ചന്ദനവും പ്രതികളെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം വിശദ അന്വേഷണത്തിന് വനംവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.