പി.സി. ഹംസ ഇനി ഓർമ അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലി

മണ്ണാർക്കാട്: പുഞ്ചിരിക്കുന്ന മുഖവുമായി ജനകീയ ഇടപെടലുകളിൽ നിറഞ്ഞുനിന്ന പി.സി. ഹംസ എന്ന ആദർശ രാഷ്ട്രീയമുഖം ഇനി ഓർമ. വ്യാഴാഴ്ച രാത്രി നിര്യാതനായ അദ്ദേഹത്തി​െൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും വിദ്യാഭ്യാസ മേഖലയിലും തേൻറതായ ഇടപെടലുകളും വ്യക്തിമുദ്രയും പതിപ്പിച്ചാണ് അദ്ദേഹം യാത്രയായത്. വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് പൊതുരംഗത്തുവന്നത്. അഖിലേന്ത്യ ലീഗിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ജമാഅത്തെ ഇസ്ലാമിയുടെ സഹയാത്രികനാകുകയായിരുന്നു. എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി, മീൻടൈം ഇംഗ്ലീഷ് മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. മണ്ണാർക്കാട് ഇർഷാദ് സ്കൂൾ ചെയർമാനും പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ സി.ഇ.ഒയുമായിരുന്നു. അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തി​െൻറ വീട്ടിലും വൈകുന്നേരം അരിയൂർ ജുമാമസ്ജിദിലും ആയിരങ്ങൾ എത്തി. വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്, സെക്രട്ടറി കെ. അംബുജാക്ഷൻ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ് റഹ്മാൻ, വി.ടി. അബ്ദുല്ലക്കോയ, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ. ഹുസൈൻ, എൻ.എം. അബ്ദുറഹ്മാൻ, ശൂറ അംഗങ്ങളായ സലാം വാണിയമ്പലം, കെ.കെ. മമ്മുണ്ണി മൗലവി, ശിഹാബ് പൂക്കോട്ടൂർ, കൂട്ടിൽ മുഹമ്മദലി, വി.കെ. അലി, അബ്ദുൽ ഹകീം നദ്വി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, എക്സി. എഡിറ്റർ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ജനറൽ മാനേജർമാരായ കളത്തിൽ ഫാറൂഖ്, സിറാജ് അലി, സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ്, എഫ്.ഐ.ടി.യു ദേശീയ സെക്രട്ടറി സുബ്രഹ്മണ്യൻ അറുമുഖം, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, കെ.എ. ഷഫീഖ്, ട്രഷറർ പി.എ. അബ്ദുൽ ഹകീം, കർണാടക സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഹമീദ് ഫറാൻ, ജനറൽ സെക്രട്ടറി താഹിർ, തമിഴ്നാട് ജനറൽ സെക്രട്ടറി കാസിം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ഷുഹൈബ്, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരം, എൻ.സി.പി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി, പി.കെ. സകരിയ്യ സ്വലാഹി (ഐ.എസ്.എം), യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ഗഫൂർ കോൽക്കളത്തിൽ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ, സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ്, സുരേഷ് മാസ്റ്റർ (സി.പി.എം), ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷറഫ്, കിംസ് അൽശിഫ ചെയർമാൻ എം. ഉണ്ണീൻ തുടങ്ങിയവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.