പി.സി. ഹംസ: അനുശോചന യോഗം സംഘടിപ്പിച്ചു

മണ്ണാർക്കാട്: പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതി​െൻറ ഉത്തമ മാതൃകയായിരുന്നു പി.സി. ഹംസയെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊതുമണ്ഡലത്തിൽ ധാർമികതയിൽ ഉൗന്നിയ മാതൃക പ്രവർത്തനമാണ് പി.സി നടത്തിയതെന്നും അദ്ദേഹത്തി​െൻറ വിയോഗം രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തന മേഖലക്ക് തീരാനഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അരിയൂരിൽ ചേർന്ന യോഗത്തിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഡോ. എസ്.ക്യു.ആർ ഇല്യാസ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങി സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.