പാലക്കാട്: കേരളത്തിെൻറ വികസന കാര്യങ്ങളിൽ കേന്ദ്രം നിരന്തരമായി കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടതെന്ന് ഗതാഗത മന്ത്രിയും എൻ.സി.പി വർക്കിങ് കമ്മിറ്റി അംഗവുമായ എ.കെ. ശശീന്ദ്രൻ. വികസനകാര്യത്തിൽ സന്തുലിത സമീപനം സ്വീകരിക്കുന്നതിന് പകരം ഭരണകൂട താൽപര്യത്തിെൻറ സംരക്ഷണമാണ് മോദി സർക്കാറിെൻറ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാക് മൗലവി നടത്തുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസറ്റർ അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, ബാബു തോമസ്, എൻ.എൻ. കൃഷ്ണദാസ്, ജോസ് ബേബി, കാപ്പിൽ സെയ്തലവി, വടവടി രാധാകൃഷ്ണൻ, എം.ടി. സണ്ണി, തച്ചമ്പാറ, എസ്. ബഷീർ, കബീർ വെണ്ണക്കര, പി.ജെ. ഉണ്ണികൃഷ്ണൻ, ദേവദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.