പട്ടാമ്പി: പ്രഭാപുരം മറിയുമ്മ പബ്ലിക് സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും ആചരിച്ചു. അക്കാദമിക് ഹെഡ് ജെ.എ. റോക്ക്, സി.ഇ.ഒ മനോഹർ വർഗീസ്, പ്രിൻസിപ്പൽ വിജി ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. അമ്മന്നൂർ എ.എൽ.പി സ്കൂളിൽ . സുരേഷ് കുമാർ ക്ലാസെടുത്തു. പ്രധാനാധ്യാപിക വി.കെ. ശോഭ, പി.ടി.എ പ്രസിഡൻറ് നാസർ തുടങ്ങിയവർ സംസാരിച്ചു. പുലാപ്പറ്റ: പുലാപ്പറ്റ ലക്ഷ്‌മി നാരായണ സരസ്വതി വിദ്യാ മന്ദിരത്തിൽ യോഗ പ്രദർശനം ഭാരതീയ വിദ്യാനികേതൻ സംസഥാന ജോ. സെക്ര. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. പ്രവീൺ നേതൃത്വം നൽകി. അലനല്ലൂർ: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ എൻ.സി.സി യൂനിറ്റും സ്പോർട്സ് ക്ലബും സംയുക്തമായി നടത്തിയ യോഗ ദിനാചരണം പ്രധാനാധ്യാപിക എ. രമണി ഉദ്ഘാടനം ചെയ്തു. ഷിജി ജോർജ് അധ്യക്ഷത വഹിച്ചു. യോഗ പ്രദർശനത്തിനും പരിശീലനത്തിനും മനോജ് പരമേശ്വരത്ത് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.