മലപ്പുറം മണ്ഡലത്തിന്​ കിഫ്​ബിയിൽനിന്ന്​ ലഭിച്ചത്​ 47.78 ​േകാടി

ഇൻഡോർ സ്റ്റേഡിയത്തിന് 35.48 കോടി മലപ്പുറം: മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 47.78 കോടി രൂപ. നിയമസഭയിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി ടി.എം. തോമസ് െഎസക്കാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം പി. മൊയ്തീൻകുട്ടി ഇൻഡോർ സ്റ്റേഡിയത്തിനായി 35.48 കോടി രൂപ അനുവദിച്ചു. ഇതിന് കിഫ്ബിയുടെ അംഗീകാരമായിട്ടുണ്ട്. പി.പി.ഇ പദ്ധതി പ്രകാരം ഒാരോ മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതി​െൻറ ഭാഗമായി മലപ്പുറം ഗവ. ജി.എച്ച്.എസ്.എസിന് അഞ്ച് കോടി, അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായി പൂക്കോട്ടൂർ ജി.എച്ച്.എസ്.എസ്, മലപ്പുറം എം.എസ്.പി സ്കൂൾ എന്നിവക്ക് മൂന്ന് കോടി രൂപ വീതവും സബ് രജിസ്ട്രാർ ഒാഫിസ് നിർമാണത്തിന് 1.28 കോടി രൂപയുമാണ് കിഫ്ബിയിൽനിന്ന് അനുമതി ലഭിച്ച മറ്റു പദ്ധതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.