കൂട്ടിലങ്ങാടി: രോഗം പരത്തുന്ന വില്ലൻ കൊതുകുകളെ തുരത്താൻ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അരയും തലയും മുറുക്കി രംഗത്ത്. ഇതിെൻറ ഭാഗമായി സംഘടിപ്പിച്ച 'ധൂമ സായാഹ്നം' പദ്ധതി ഉദ്ഘാടനം ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും വൈകുന്നേരങ്ങളിൽ കൊതുകിനെ ഒാടിക്കാനായി പുകക്കാനുള്ള ധൂമ ചൂർണം വിതരണം ചെയ്യുകയാണ് പദ്ധതി. കൊതുകുജന്യ രോഗങ്ങൾ പകരുന്ന സമയത്ത് വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകുന്നത് കൂട്ടിലങ്ങാടി ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോ. സുധീർ അമ്പാടിയാണ്. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹംസ, അംഗങ്ങളായ ഗീത, സഫിയ, സജീർ തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് മിഷൻ പദ്ധതിയുടെ ആദ്യ ഗഡു വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.