കൺവെൻഷൻ നടത്തി

പാലക്കാട്: നഗരസഭയുടെ പരിഷ്കരിച്ച മാസ്റ്റർ പ്ലാൻ ഉടൻ നടപ്പാക്കണമെന്ന് ലെൻസ്ഫെഡ് പാലക്കാട് വെസ്റ്റ് യൂനിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. സിമൻറ്സി‍​െൻറ അന്യായമായ വിലക്കയറ്റം തടയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആർ.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.വി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി. ഹക്കീം അധ്യക്ഷത വഹിച്ചു. കൃഷ്ണരാജ്, അനൂപ്, വി. രമേഷ്, വി.ആർ. കൃഷ്ണകുമാർ, കെ. ജനാർദനൻ, ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം പാലക്കാട്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പഴനി, കെ. മണി, കെ. സുകുമാരൻ, കെ.ആർ. വിജയൻ, കെ.എസ്. രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ആർ.എ. ഉണ്ണിത്താൻ, എം. രാമചന്ദ്രൻ, എ. ചന്ദ്രൻ, വി.എം. സുശീല, കെ.പി. ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.