ലോക സംഗീതദിനാചരണം കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കലാ അക്കാദമിയുടെ നേതൃത്വത്തിൽ 'പാട്ടിലെ പാലാഴി' പേരിൽ ലോകസംഗീത ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ സംഗീത അധ്യാപിക ദേവി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ സംഗീതജ്ഞരുടെ ചിത്രങ്ങൾ വരച്ചും കുറിപ്പ് തയാറാക്കിയും ഗാനാലാപനം ചെയ്തു. പി. ഫൈറൂസ്, കെ. ഈഹർ, വി. സജാദ്, വി. മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ: ലോക സംഗീത ദിനത്തിനോടുബന്ധിച്ച് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി വിദ്യാർഥികൾ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.