കാലിക്കറ്റിൽ കായികപഠന വകുപ്പ്​ ഡയറക്​ടറെ 'പൂട്ടാനൊരുങ്ങു'ന്നതായി ആക്ഷേപം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കായികപഠന വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെ ഇടതുപക്ഷ സിൻഡിക്കേറ്റ് 'പൂട്ടാനൊരുങ്ങു'ന്നതായി ആക്ഷേപം. കായികപഠനവകുപ്പിലെ റാഗിങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് സക്കീർ ഹുസൈനോട് അവധിയിൽ പ്രവേശിക്കാൻ ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം നിർദേശിച്ചിരുന്നു. ബുധനാഴ്ച രാത്രിതന്നെ അദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു. സിൻഡിക്കേറ്റി​െൻറ നടപടിക്കെതിരെ നിയമവഴിയിൽ നീങ്ങാനാണ് സക്കീർ ഹുസൈ​െൻറയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും തീരുമാനം. നിർബന്ധിത അവധിയെടുപ്പിക്കാൻ സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ പറയുന്നില്ലെന്നും ആക്ഷേപമുണ്ട്. ത​െൻറ വിശദീകരണം സിൻഡിക്കേറ്റ് കേട്ടിെല്ലന്ന് സക്കീർ ഹുസൈൻ പറഞ്ഞു. നാലംഗ ഉപസമിതിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം കടുത്ത നടപടികളിേലക്ക് നീങ്ങാനും സാധ്യതയുണ്ട്. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിപക്ഷസംഘടനകൾ സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. െകാണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ കായികാധ്യാപകനായിരുന്ന സക്കീർ ഹുസൈൻ 2012ലാണ് ഡെപ്യുേട്ടഷനിൽ സർവകലാശാല കായികപഠനവകുപ്പിലെത്തിയത്. 2015ലാണ് ഡയറക്ടറായത്. ഇദ്ദേഹത്തിന് കീഴിൽ അഖിേലന്ത്യ അന്തർസർവകലാശാല പുരുഷ ഫുട്ബാളിൽ രണ്ടുവട്ടവും വനിത ബാസ്കറ്റ്ബാളിൽ മൂന്ന് തവണയും കിരീടം നേടിയിരുന്നു. ജൂഡോ, െഖാ ഖൊ, നെറ്റ്ബാൾ എന്നിവയിലും കാലിക്കറ്റ് മികച്ച നേട്ടം കൊയ്തിരുന്നു. കായിക റാങ്കിങ്ങിൽ അഖിലേന്ത്യതലത്തിൽ കാലിക്കറ്റ് നിലവിൽ അഞ്ചാമതാണ്. അതേസമയം, വ്യാജരേഖ യു.ജി.സിക്ക് സമർപ്പിച്ചതുൾപ്പെടെ വിഷയങ്ങളിൽ വിദ്യാർഥികൾ ഉന്നയിച്ച ആേരാപണം അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഇതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തുന്നില്ലെന്നുമാണ് സിൻഡിക്കേറ്റി​െൻറ ഉറച്ച നിലപാട്. കായിക പഠനവകുപ്പി​െൻറ മുഴുവൻ പ്രവർത്തനങ്ങൾക്കും കലവറയില്ലാതെ സിൻഡിക്കേറ്റ് പിന്തുണ നൽകിയിട്ടുണ്ട്. വ്യാജരേഖ സമർപ്പിച്ചതായി തെളിഞ്ഞാൽ കാലിക്കറ്റ് സർവകലാശാലയുടെ സൽേപ്പരിനെ ബാധിക്കും. യു.ജി.സി ഗ്രാൻറുവരെ തടയാനിടയാക്കുെമന്നും വിലയിരുത്തലുണ്ട്. നാലംഗ സമിതിയുടെ അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരുമെന്നാണ് ഇടതുപക്ഷ സിൻഡിക്കേറ്റി​െൻറ വിശ്വാസം. ശനിയാഴ്ച സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ നടക്കാനിരിക്കേയാണ് ഡയറക്ടറെ നിർബന്ധിത അവധിയെടുപ്പിച്ചത്. അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല താരങ്ങള്‍ക്കും പരിശീലകര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.