വായനപക്ഷാചരണം

കല്ലടിക്കോട്: നല്ല വായനയിലൂടെ മനസ്സിലെ ഭാവനകൾ തൊട്ടുണർത്താനും സാമൂഹിക തിന്മകൾക്കെതിരെ പൊരുതാനും ഉയർന്ന മാനവികബോധത്തിലൂടെ മികച്ച മനുഷ്യനാകാനും സ്ഥാപിതമായ സാമൂഹിക അടിത്തറകളാണ് പ്രാദേശിക വായനശാലകളെന്ന് മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കല്ലടിക്കോട് ഫ്രണ്ട്സ് ലൈബ്രറി നടത്തിയ വായനാപക്ഷാചരണവും അനുബന്ധ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്‌കൂൾതല രചന മത്സരത്തിൽ 'അടുക്കള' ഒറ്റക്കവിത കൊണ്ട് ശ്രദ്ധ നേടിയ എന്‍.പി. സ്നേഹ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം കെ. സുമലത, ശോഭന ടീച്ചർ, അരുൺ രാജ്, വി.എസ്. ബാബു, സി.കെ. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.