വായന ദിനാചരണം

ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 2003ലെ പൂർവ വിദ്യാർഥി കൂട്ടായ്മ 'നന്മ', നെല്ലായ 'പാസ് പുലാക്കാട്' എന്നിവയുടെ കോഓഡിനേറ്റർ ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറി ഉദ്ഘാടനം സി.കെ. ഹസീന നിർവഹിച്ചു. വായനാദിന പ്രശ്നോത്തരിയും പുസ്തകം പ്രദർശനവും നടത്തി. പി.ടി.എ പ്രസിഡൻറ് കെ.ടി. മുരളിമോഹൻ അധ്യക്ഷത വഹിച്ചു. സി. മുഹീനുദ്ദീൻ, എം.ആർ. പ്രമോദ്, കെ. അജിത്, എ. രമാദേവി എന്നിവർ സംസാരിച്ചു. മാരായമംഗലം: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക പവിഴ കുമാരി ഉദ്ഘാടനം ചെയ്തു. ബി. സംഗീത, പാസ് പുലാക്കാട് കോഒാഡിനേറ്റർ ഗോവിന്ദ രാജ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.