എൻ.സി.പി നിരാഹാര സത്യഗ്രഹം 22ന്

പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. റസാഖ് മൗലവി 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് മൂന്നുമുതല്‍ സ്‌റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്താണ് സമരം. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 23ന് വൈകീട്ട് മൂന്നിന് സമാപനയോഗം ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, പി. അബ്ദുൽ റഹ്മാന്‍, കബീര്‍ വെണ്ണക്കര, കാജാഹുസൈന്‍, പി.ടി. ഉണ്ണികൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.