സ്കൂൾ വാഹന പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു പാലക്കാട്: സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി ട്രാൻസ്‌പോർട്ട് മന്ത്രിയുടെയും ട്രാൻസ്‌പോർട്ട് കമീഷണറുടെയും പ്രത്യേക അറിയിപ്പിനെത്തുടർന്ന് മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് അംഗങ്ങൾ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും ഡ്രൈവർമാർ, ആയമാർ, വാഹന ചുമതലയുള്ള അധ്യാപകർ എന്നിവർക്ക് സുരക്ഷ നിർദേശ ക്ലാസുകളും സംഘടിപ്പിച്ചു. പോരായ്മകൾ കണ്ടെത്തിയ അഞ്ച് വാഹനങ്ങളുടെ സ്കൂൾ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പരിചയസമ്പന്നരല്ലാത്ത ഡ്രൈവറെ നിയോഗിച്ചതിനും നിയമപരിരക്ഷ ലഭിക്കാത്തവിധം സ്വകാര്യവാഹനങ്ങൾ സ്കൂൾ ട്രിപ് നടത്തിയതിനും ഡ്രൈവർ സീറ്റിൽ ഉൾപ്പെടെ ഓട്ടോറിക്ഷകളിൽ കുട്ടികളെ കുത്തിനിറച്ചതിനും സ്കൂൾ സമയത്തെ ടിപ്പർ സർവിസ് എന്നിവക്കെതിരെയും നടപടികളെടുത്തു. സ്വകാര്യ വാഹനങ്ങളിലും ഒാേട്ടാറിക്ഷകളിലും ഡ്രൈവർ സീറ്റിൽ ഉൾപ്പെടെ കുട്ടികളെ കുത്തിനിറക്കുന്ന വാഹന ഡ്രൈവർമാർ ഉദ്യോഗസ്ഥരെ ദൂരെക്കാണുമ്പോഴേ വെട്ടിച്ചുകടക്കുകയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകും. ഇത് പൂർണമായും ഒഴിവാക്കാൻ കുട്ടികളുടെ രക്ഷിതാക്കളുടെ കൂടി സഹകരണം ആവശ്യമാണെന്നും പരിശോധനകൾക്ക് നേതൃത്വം നൽകിയ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എൻ. ശരവണൻ അറിയിച്ചു. ബോധവത്കരണ ക്ലാസുകൾക്ക് എ.എ. താഹുറുദ്ദീൻ എം.വി.ഐ നേതൃത്വം നൽകി. വാഹനപരിശോധനയിൽ എ.എം.വി.ഐമാരായ കെ.കെ. ദാസ്, വി.എസ്. മോനുമോൻ, എ. സമീർ, എസ്. അനസ്, മുത്താജാബ്, നൂർ മുഹമ്മദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.