ജില്ല കാർഷിക മേള 22 മുതൽ നിലമ്പൂരിൽ

മലപ്പുറം: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് ആത്്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പി.എം.കെ.എസ്.വൈ ജില്ല കാർഷിക മേള ജൂൺ 22 മുതൽ 24 വരെ നിലമ്പൂർ വീട്ടിക്കുത്ത് ഗവ. എൽ.പി സ്കൂളിൽ നടക്കും. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറും കാർഷിക അനുബന്ധോപാധികളുടെയും നൂതന കാർഷിക യന്ത്രങ്ങളുടേയും പ്രദർശനവും വിൽപ്പനയും നടക്കും. സർക്കാർ കൃഷി ഫാമുകൾക്കൊപ്പം, സർക്കാർ സബ്സിഡി ലഭ്യമായ സ്വകാര്യ എജൻസികളും മേളയിൽ പങ്കെടുക്കും. നാൽപ്പതോളം സ്റ്റാളുകളിലായി നടക്കുന്ന മേളയിൽ മൃഗ സംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ വളർത്തു മൃഗങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ടാവും. 22ന് ഉച്ചക്ക് രണ്ടിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഹരിത കേരള മിഷ​െൻറ ആഭിമുഖ്യത്തിൽ മണ്ണ്, ജല സംരക്ഷണ സെമിനാർ നടക്കും. 23ന് രാവിലെ 10ന് മണ്ണ്, ആരോഗ്യ പരിപാലന സെമിനാർ നടക്കും. 24ന് രാവിലെ 10ന് മൃഗ സംരക്ഷണ സെമിനാറും ഇൻവെസ്റ്റേഴ്സ് മീറ്റും നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.