അന്ധവിദ്യാലയത്തിലേക്ക് യൂത്ത്‌ലീഗ് ബ്രെയിൽ ലിപി പുസ്തകങ്ങൾ നൽകി

മലപ്പുറം: വായനദിനത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല കമ്മിറ്റി മങ്കട വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് ബ്രെയിൽ ലിപി പുസ്തകങ്ങള്‍ സമ്മാനിച്ചു. പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ പുസ്തകങ്ങള്‍ കൈമാറി. ജനറല്‍ സെക്രട്ടറി കെ.ടി. അഷറഫ്, വി.ടി സുബൈര്‍ തങ്ങള്‍, വി.കെ.എം. ഷാഫി, ജാഫര്‍ വെള്ളേക്കാട്ട് എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ എ.കെ. യാസര്‍, അധ്യാപകരായ എ.കെ. നാസര്‍, പി. അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് നിഹാല്‍, തീർഥ, അക്ഷയ, അനഘ എന്നിവര്‍ യൂത്ത്‌ലീഗ് നേതാക്കള്‍ക്ക് പുസ്തകം വായിച്ചു കേള്‍പ്പിച്ചു. mpmrs2 മങ്കട വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയ ലൈബ്രറിയിലേക്ക് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ ബ്രെയിൽ ലിപി പുസ്തകങ്ങള്‍ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.