നിലമ്പൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള ചാലിയാർ ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. ജാഗ്രത മുന്നറിയിപ്പുമായി ആരോഗ‍്യവകുപ്പ് സജ്ജീവമായി രംഗത്തുണ്ടെങ്കിലും ഡെങ്കിബാധിതരുടെ എണ്ണം 50 കടന്നു. ഇതിനിടെ ഒരാൾക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൈലാടി സ്വദേശിയായ യുവാവിനാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ രോഗം ഇപ്പോൾ ഭേദമായിട്ടുണ്ട്. ജില്ലയിൽ ഡെങ്കി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറുമ്പലങ്ങോട് വില്ലേജിനോട് ചെർന്നുള്ള പെരുമ്പത്തൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കി സ്ഥിരീകരിച്ചത്. മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് ജനുവരി ഒന്നു മുതൽ ആരോഗ്യ ജാഗ്രത പരിപാടി നടത്തുന്നുണ്ട്. ചാലിയാർ പ്രഥമിക ആരോഗ‍്യകേന്ദ്രത്തിൽ പ്രതിദിനം മുന്നൂറിൽ കുറയാത്ത പനി ബാധിതർ ചികിത്സക്കെത്തുന്നുണ്ട്. 37 കോളനികളാണ് പഞ്ചായത്തിലുള്ളത്. എല്ലാ മാസവും കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കോളനികൾ കേന്ദ്രീകരിച്ചുള്ള പനി ബാധിതരുടെ എണ്ണം കുറവാണ്. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ളത്. കഴിഞ്ഞ വർഷവും ഡെങ്കിപ്പനി പഞ്ചായത്തിൽ വലിയ തോതിൽ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.