നിലമ്പൂർ: എരുമമുണ്ട-നിലമ്പൂർ റോഡിൽ റബർമരം കയറ്റിയ ചരക്കുലോറി കുടുങ്ങി. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. എളമ്പിലാക്കോട് ക്ഷീര സഹകരണസംഘം ഓഫിസിന് സമീപമുള്ള കയറ്റത്തിലാണ് കുടുങ്ങിയത്. കയറ്റം കയറുന്നതിനിടെ ലോറിയുടെ മുൻഭാഗം ഉയരുകയായിരുന്നു. മണ്ണുമാന്തിയുടെ സഹായത്തോടെ മുൻഭാഗം താഴ്ത്താനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻഭാഗം ഒടിഞ്ഞുതൂങ്ങി. ഇതോടെ ഇതുവഴിയുള്ള മറ്റു വാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. റൂട്ടിലോടുന്ന ബസുകൾ നമ്പൂരിപൊട്ടി, ഇടിവണ്ണ വഴി അകമ്പാടത്തേക്ക് തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.