തേഞ്ഞിപ്പലം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ചരിത്ര രേഖകള്‍ പരിശോധിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര ഗവേഷകര്‍ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന തിരൂര്‍ നിറമരുതൂരിലെ കെ. ദാമോദരെൻറ തറവാട്ടിലെത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ആദ്യകാല മുന്‍നിര പ്രവര്‍ത്തകനായ കെ. ദാമോദരെൻറ സഹോദരന്‍ കെ. ഉണ്ണികൃഷ്ണെൻറ പത്‌നിയും നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ കമലടീച്ചറുടെ വസതിയാണ് ഗവേഷക സംഘം സന്ദര്‍ശിച്ചത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ 'ടി.ബി' അഥവാ ടൂറിസ്റ്റ് ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന വീട്ടിലായിരുന്നു ഗവേഷക സംഘത്തിെൻറ സന്ദര്‍ശനം. കെ. ദാമോദരെൻറ ഗ്രന്ഥശേഖരം ഈ വീട്ടിലായിരുന്നു അവസാനകാലത്ത് സൂക്ഷിച്ചിരുന്നത്. കമലടീച്ചറുടെ ബാല്യകാലത്ത് ബ്രിട്ടീഷ് പൊലീസ് കമ്യൂണിസ്റ്റ് ലഘുലേഖകള്‍ പിടിച്ചെടുക്കാന്‍ വീട്ടില്‍ കയറിവന്നത് ഭയപ്പാടോടെയാണ് ടീച്ചര്‍ ഓര്‍ക്കുന്നതെന്നും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ കെ. ദാമോദരന്‍ കൊണ്ടുവന്ന ട്രങ്ക് പെട്ടി കമല ടീച്ചര്‍ 'ദാമോദരേട്ടെൻറ പെട്ടി' എന്ന പേരില്‍ അതുല്യസമ്പത്തായി സൂക്ഷിക്കുകയാണെന്നും സര്‍വകലാശാല ചരിത്രപഠനവിഭാഗം മേധാവി ഡോ. പി. ശിവദാസന്‍ പറഞ്ഞു. ടീച്ചറുടെ സഹോദരന്‍ വി.സി. മാധവ മേനോന്‍ കെ. ദാമോദരനൊപ്പം പല തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അധ്യാപക ജീവിതത്തില്‍ നിരവധി സമരപോരാട്ടങ്ങളില്‍ കമല ടീച്ചറും പങ്കെടുത്തിട്ടുണ്ട്. ഡോ. പി. ശിവദാസനൊപ്പം ഗവേഷക വിദ്യാർഥികളും താനൂരിലെ സി.പി.എം നേതാക്കളായ പി. ശങ്കരന്‍, കെ.ടി.എസ്. ബാബു എന്നിവരുമാണ് കെ. ദാമോദരെൻറ തറവാട്ടുവീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.